കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ 10 വയസുകാരൻ തിരിച്ചെത്തിയില്ല, തെരച്ചിൽ വിഫലം; കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : May 16, 2024, 05:22 PM IST
കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ 10 വയസുകാരൻ തിരിച്ചെത്തിയില്ല, തെരച്ചിൽ വിഫലം; കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ബുധനാഴ്ച വൈകിട്ട് അടുത്തുള്ള കുട്ടികളോടൊപ്പം കളിക്കുന്നതിനുവേണ്ടി പുറത്തേക്ക് പോയ രൻജിൻ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.  

തിരുവനന്തപുരം: കാഞ്ഞിരംകുളം പുല്ലുവിളയിൽ നിന്ന് കാണാതായ ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ട് ദിവസത്തെ തെരച്ചിലൊനടുവിലാണ് കരുംകുളം പുത്തിയതുറ പറമ്പ് പുരയിടത്തിൽ രഞ്ജിത്ത്- ലിജി ദമ്പതികളുടെ മകൻ രൻജിൻ (10) ആണ് വീടിനടുത്തുള്ള കനാലിൽ മരിച്ച നിലിയിൽ കണ്ടെത്തിയത്.  ബുധനാഴ്ച വൈകിട്ട് അടുത്തുള്ള കുട്ടികളോടൊപ്പം കളിക്കുന്നതിനുവേണ്ടി പുറത്തേക്ക് പോയ രൻജിൻ വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.

തുടർന്ന് ബന്ധുക്കൾ രാത്രി 11 മണിവരെ കുട്ടിയെ അന്വേഷിച്ച് പരസരത്താകെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇവർ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിൽ ആണ്  കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ഒരാഴ്ച മുമ്പ് ജോലിക്കായി വിദേശത്തേക്ക് പോയിരുന്നു. 

രൻജിനെ അമ്മൂമ്മയോടൊപ്പം ആക്കിയതിന് ശേഷമായിരുന്നു ഇവർ വിദേശത്തേക്ക് പോയത് എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാഞ്ഞിരംകുളം പൊലീസ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. കാഞ്ഞിരംകുളം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

Read More : ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം