ഭാര്യയെ സംശയം; കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്

Published : Aug 18, 2023, 09:31 AM IST
ഭാര്യയെ സംശയം; കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്

Synopsis

കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും. സംശയ രോഗത്തിന്‍റെ പേരിൽ അജിത്തും ഭാര്യയും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു.

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിതുര സ്വദേശി 37കാരൻ അജിത്ത് ആണ് പിടിയിലായത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു.

കുളത്തുപ്പുഴ കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് അജിത്തും ഭാര്യയും. സംശയ രോഗത്തിന്‍റെ പേരിൽ അജിത്തും ഭാര്യയും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു. പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതിനിടെ കണ്ണൂർ പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ അച്ഛനെ വീട്ടില്‍ കയറി വെട്ടി യുവാവ് അറസ്റ്റിലായി. തയ്യിൽ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. കൂട്ടുപ്രതി അഞ്ജിത്ത് ഒളിവിലാണ്. കഴിഞ്ഞ ദിവസം  പുലർച്ചെ 2 മണിക്കാണ് സംഭവം നടന്നത്. അക്ഷയും അഞ്ജിത്തും അരിയിലുള്ള രാജേഷിന്‍റെ വാടക വീട്ടിലെത്തി ഇയാളെ വീട്ടിൽ നിന്നും വിളിച്ചിറക്കി. മകളെ വിവാഹം ചെയ്ത് തരാത്തത് ചോദ്യം ചെയ്തു. പിന്നാലെ അക്ഷയ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

വീട്ടുകാർ ബഹളം വെച്ചതോടെ ബൈക്കിൽ രണ്ടുപേരും രക്ഷപ്പെട്ടു. ഒളിവിൽ പോയ അക്ഷയിയെ കണ്ണൂർ സിറ്റി പൊലീസാണ് പിടികൂടിയത്. തുടർന്ന് പെരിങ്ങോം പൊലീസിന് കൈമാറി. അക്ഷയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വെട്ടേറ്റ രാജേഷ് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.

Read More : കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് ഇങ്ങനെ 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറുത്ത സ്കൂട്ടറിൽ 2 യുവാക്കൾ, സംശയം തോന്നി വണ്ടി തട‍ഞ്ഞതോടെ പരുങ്ങി; വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് 157 ഗ്രാം എംഡിഎംഎ
ടെക്‌നോപാർക്കിൽ നിന്ന് കൂടുതൽ സർവീസുകളും എസി ബസുകളുമായി കെഎസ്ആർടിസി, വാരാന്ത്യ യാത്രക്കാർക്കായി സ്പെഷ്യൽ സൂപ്പർ ഫാസ്റ്റും