സ്കൂട്ടറിൽ പോയ ഭാര്യയെ ബൈക്കിലെത്തി തടഞ്ഞ് ഭർത്താവ്, പിന്നാലെ വെട്ടുകത്തികൊണ്ട് ആക്രമണം; സംഭവം തിരുവനന്തപുരം തിരുമലയിൽ

Published : Oct 28, 2026, 12:20 PM ISTUpdated : Oct 28, 2026, 12:49 PM IST
Thirumala Attack

Synopsis

തിരുവനന്തപുരം തിരുമലയിൽ ഭാര്യയ്ക്ക് നേരെ ഭർത്താവിൻ്റെ ആക്രമണം. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ ആക്രമിച്ചത്. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ സീമ ആശുപത്രിയിൽ ചികിത്സ തേടി.

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച രാവിലെ 9:54നാണ് സംഭവം. ജോലിക്കായി സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സീമ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു. കടയുടമ തടഞ്ഞതുകൊണ്ടാണ് സീമ രക്ഷപ്പെട്ടതെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

സംഭവത്തിൽ സീമയുടെ മൊഴി രേഖപ്പെടുത്തിയ മലയിൻകീഴ് പൊലീസ് കേസെടുത്തുവെന്നാണ് വിവരം. പ്രതിയായ വിജയനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു
കോഴിക്കോട്ട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിൽ; കൊണ്ടുവന്നത് വിദ്യാർഥികൾക്കും കച്ചവടക്കാർക്കും വിൽക്കാൻ