സ്ത്രീധന പീഡനം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

Published : Jan 30, 2022, 07:41 AM IST
സ്ത്രീധന പീഡനം; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസ്

Synopsis

കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറിൽ കയറ്റി കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് റീമയുടെ മൊഴി. 

തൃശ്ശൂര്‍: തൃശ്സൂരില്‍ യുവാവ് ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തത്.

ചളിങ്ങാട് സ്വദേശി ചമ്മിണിയിൽ മാലിക്കിന്റെ മകൾ റീമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അഞ്ച് വർഷം മുന്പ് വിവാഹിതരായ റീമയും അശ്വിനും ഒരു വർഷമായി അകന്ന് കഴിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറിൽ കയറ്റി കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് റീമയുടെ മൊഴി.  

കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർക്കെതിരെയും കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്