ഭർത്താവിന്റെ മരണത്തിന് പിന്നാലെ ബ്ലഡ് ക്യാൻസർ, താമസിക്കുന്ന വീട് ജപ്തി ഭീഷണി, സഹായം തേടി ശ്രീജയും മക്കളും

Published : Aug 26, 2026, 12:19 PM IST
sreeja family aroor

Synopsis

ഷാജിയുടെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് ശ്രീജയ്ക്ക് ഗുരുതര രക്താര്‍ബുദം സ്ഥിരീകരിച്ചു. താമസിക്കുന്ന വീട് ഏതു നിമിഷവും ജപ്തി ചെയ്യുമെന്ന ബാങ്കിന്റെ ഭീഷണി കൂടിയായതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ശ്രീജയും ഈ പെണ്‍കുട്ടികളും.

അരൂർ:ഭര്‍ത്താവിന്‍റെ മരണത്തിനു പിന്നാലെ ബ്ലഡ് ക്യാന്‍സര്‍ രോഗം കൂടി ബാധിച്ചതോടെയാണ് ആലപ്പുഴ അരൂര്‍ സ്വദേശിനി ശ്രീജയുടെയും പെണ്‍കുഞ്ഞുങ്ങളുടെയും ജീവിതത്തില്‍ നിന്ന് സന്തോഷങ്ങളെല്ലാം അകന്നത്. താമസിക്കുന്ന വീട് ഏതു നിമിഷവും ബാങ്ക് ജപ്തി ചെയ്യുമെന്നു കൂടിയായതോടെ നല്ല മനസുകള്‍ക്കു മുന്നില്‍ സഹായമഭ്യര്‍ഥിക്കുകയാണ് ഈ അമ്മയും മക്കളും. പതിനേഴും നാലും വയസുളള രണ്ട് പെണ്കുഞ്ഞുങ്ങളെ അരികിലിരിത്തി ഒരമ്മ ഈ തിരുവോണ നാളില്‍ കേരളത്തിന്‍റെ സഹായം തേടുകയാണ്. ഭര്ത്താവ് ഷാജി കഴിഞ്ഞ മാസമാണ് ഹൃദ്രോഗം വന്ന് മരിച്ചത്. ഷാജിയുടെ മരണത്തിന്‍റെ ആഘാതം മാറും മുമ്പ് ശ്രീജയ്ക്ക് ഗുരുതര രക്താര്‍ബുദം സ്ഥിരീകരിച്ചു. താമസിക്കുന്ന വീട് ഏതു നിമിഷവും ജപ്തി ചെയ്യുമെന്ന ബാങ്കിന്റെ ഭീഷണി കൂടിയായതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ശ്രീജയും ഈ പെണ്‍കുട്ടികളും.

എണ്‍പത്തഞ്ച് ശതമാനം മാര്‍ക്ക് നേടിയാണ് മൂത്തമകള്‍ ശ്രീലക്ഷ്മി പ്ലസ് ടു പാസായത്. അച്ഛന്‍റെ മരണവും അമ്മയുടെ രോഗവുമെല്ലാമായതോടെ ഉപരിപഠന മോഹം മനസിലൊതുക്കി അമ്മയ്ക്കും കുഞ്ഞനുജത്തിക്കും കൂട്ടിരിക്കുകയാണ് ഈ പതിനേഴുകാരി. നാലു വയസുകാരി കിച്ചുവിന് അച്ഛന്‍റെ വിയോഗവും അമ്മയുടെ ദുഖങ്ങളും ചേച്ചിയുടെ നിസഹായതയുമൊന്നും മനസിലാക്കാനുളള പ്രായമായിട്ടില്ല. തീരാസങ്കടങ്ങള്‍ നിറഞ്ഞ ഈ വീട്ടില്‍ ഒന്നുമറിയാതെ ഓടിക്കളിച്ച് പാട്ടു പാടി നടക്കുന്ന ഈ കുഞ്ഞ് കാണുന്നവരുടെല്ലാം കണ്ണു നിറയ്ക്കും.

നല്ലവരായ കുറച്ച് അയല്‍വാസികളുടെ സഹായത്തിലാണ് ശ്രീജയും മക്കളുമിപ്പോ ജീവിക്കുന്നത്. പക്ഷേ അവര്‍ക്കും പരിമിതികളുണ്ട്. പത്തു ലക്ഷം രൂപയോളം വേണം വീടിന്‍റെ ജപ്തി ഒഴിവാക്കാന്‍. ശ്രീജയുടെ ചികില്‍സാ ചെലവിനും വേറെ പണം കണ്ടെത്തണം. സമൃദ്ധിയുടെ നിറവില്‍ ഓണമാഘോഷിക്കുന്ന നല്ല മനസുകള്‍ ചേര്ർത്തു പിടിച്ചാല്‍ ഈ വീട്ടിലും ഓണമെത്തും. ഈ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതത്തിലും നിലാവുപരക്കും. മക്കളുടെ ഭാവിയോര്‍ത്ത് കരഞ്ഞു തളര്‍ന്ന അമ്മ മനസിലെ ആധിയൊഴിയും.

ACCOUNT DETAILS

SREEJA SHAJI

ACCOUNT NO.110297816813

IFSC CNRB0003587

CANARA BANK

AROOR BRANCH

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എറണാകുളം കണ്ടെയ്നർ റോഡിൽ അജ്ഞാത വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്
വേമ്പനാട് കായലിൽ ഒഴുകും പൂക്കളം