എറണാകുളം കണ്ടെയ്നർ റോഡിൽ അജ്ഞാത വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

Published : Aug 26, 2026, 11:58 AM IST
kochi container road accident

Synopsis

ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ കളമശ്ശേരി ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇടിച്ചതോടെ ഇരുവരും റോഡിൽ വീണു. നാട്ടുകാരും അതുവഴിയെത്തിയ വാഹന യാത്രക്കാരും ചേർന്ന് ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിയുടെ ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി: കണ്ടെയ്നർ റോഡിൽ ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പിന്നിൽ അജ്ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു. ഭാര്യയ്ക്ക് പരിക്കേറ്റു. ഏലൂർ വടക്കുംഭാഗം കണപ്പിള്ളി സവിത ഭവനിൽ എസ് കെ ഹരി (53) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ കളമശ്ശേരി ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്. പിന്നിൽ നിന്നെത്തിയ അജ്ഞാത വാഹനം ഇടിച്ചതോടെ ഇരുവരും റോഡിൽ വീണു. നാട്ടുകാരും അതുവഴിയെത്തിയ വാഹന യാത്രക്കാരും ചേർന്ന് ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഭാര്യ സുനിത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരേതനായ കുട്ടൻ പിതാവും ഈശ്വരി മാതാവുമാണ്. മകൻ: വൈഷ്ണവ്. മരുമകൾ: ആതിര.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേമ്പനാട് കായലിൽ ഒഴുകും പൂക്കളം
അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്