കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

By Web TeamFirst Published Dec 6, 2021, 8:26 AM IST
Highlights

വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്

കാസർകോട്: യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷയെന്ന 40കാരിയായ യുവതിയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അശോകനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.

click me!