Bee Sting : തേനീച്ച കൂട്ടില്‍ പരുന്തിന്‍റെ പരാക്രമം; വയനാട്ടില്‍ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

By Web TeamFirst Published Dec 6, 2021, 6:58 AM IST
Highlights

സംഭവ സമയം ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 

വയനാട് (Wayanad) പനമരം ചോമാടിയിൽ തേനീച്ചയുടെ (Honey Bee) കുത്തേറ്റ് (Bee Sting) വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂടിൽ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യാക്കോബിനെ മീനങ്ങാടി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവ സമയം ഇതുവഴി ബൈക്കിൽ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 


തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്ക്
പള്ളിക്കൽ പരുത്തിക്കോട് തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ കുത്തേറ്റ് രണ്ട് ആടുകൾ ചത്തു. മൂന്ന് പേർക്ക് പരിക്കേറ്റു. രുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ വീട്ടിൽ വളർത്തുന്ന അഞ്ച് ആടുകൾക്ക് നേരെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ആടുകളെ കെട്ടിയ പറമ്പിലെ തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ ഇവ പറമ്പിലേക്ക് ഇളകിയെത്തുകയായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് ഫാത്തിമയും സഹോദരൻ ബഷീറും ഓടിച്ചെല്ലുമ്പോൾ ആടുകളെ തേനീച്ചക്കൂട്ടം പൊതിഞ്ഞു നിൽക്കുന്നതാണ് കണ്ടത്. തലയിൽ ഹെൽമറ്റിട്ട് വന്ന ബഷീർ തൊട്ടടുത്ത തോട്ടിലേക്ക് ആട്ടിൻ കുട്ടികളെ എടുത്തിട്ട് രക്ഷപ്പെടുത്തുകയായിരുന്നു. 

കടന്നല്‍ക്കൂടിളക്കി പരുന്തിന്‍റെ ആക്രമണം; വെളിയന്നൂരില്‍ കുത്തുകൊണ്ട് വലഞ്ഞ് നാട്ടുകാര്‍
പരുന്ത് കടന്നല്‍ക്കൂട് ഇളക്കിയതിന് പുറകേ ആശുപത്രിയിലായത് രണ്ട് പേര്‍. കോട്ടയം വെളിയന്നൂരിലാണ് സംഭവം. വെളിയന്നൂർ കവലയുടെ സമീപം പുരയിടത്തിലെ വലിയ ആഞ്ഞിലിമരത്തിലുണ്ടായ കടന്നല്‍ക്കൂട്ടിനെ പരുന്ത് ആക്രമിച്ചിരുന്നു. കൂടിളകിയതോടെ കടന്നലുകള്‍ നാട്ടുകാര്‍ക്ക് നേരെ തിരിഞ്ഞു.  വെളിയന്നൂർ ജംക്‌ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ പറന്നെത്തിയത്. ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ 2 പേർക്ക് കടന്നലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റ മുപ്പതുകാരിയായ ജയ്മോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതിക്കാണ് കടന്നല്‍ക്കുത്തേറ്റത്. ജയ്മോളെ കടന്നല്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറേയും കടന്നലുകള്‍ ആക്രമിച്ചു. ഓട്ടോ ഡ്രൈവറായ ഷാജിയുടെ മുഖത്തും ശരീര ഭാഗങ്ങളിലും കുത്തേറ്റത്. ജയ്മോളുടെ മുഖത്തും ശരീരത്തിലും   കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഈ മേഖലയില്‍ കടന്നലിന്‍റെ ആക്രമണം ഉണ്ടാവുന്നത് ആദ്യ സംഭവമല്ല.  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ തന്നെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടന്നലാക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

തൃശൂരിൽ കടന്നൽകൂട്ടം ഇളകി, നിരവധി പേർക്ക് കുത്തേറ്റു, പ്രാവുകൾ ചത്തു
തൃശൂർ അന്തിക്കാട് പുത്തൻപീടികയിൽ കടന്നൽകൂട്ടം നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ വയോധികൻ കുളത്തിൽ ചാടി രക്ഷപ്പെട്ടു. ചൂൽ കൊണ്ട് കടന്നലിനെ അടിച്ചാണ് വയോധികനെ രക്ഷപ്പെടുത്തിയത്. കടന്നൽ കൂട് വവ്വാൽ റാഞ്ചിയതോടെയാണ് കടന്നൽക്കൂട്ടം ഇളകിയത്. കുത്തേറ്റ് പ്രാവുകളും ചത്തു. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. സമീപത്തെ മരണവീട്ടിൽ വന്നവരെയാണ് കടന്നൽകൂട്ടം ആക്രമിച്ചത്.

click me!