ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ

Published : Jul 17, 2024, 10:53 PM IST
ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ

Synopsis

പെണ്‍കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍ ബന്ധുക്കളായ ദമ്പതികളുടെ വീട്ടില്‍ നിന്നാണ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്.

ആലപ്പുഴ: മാന്നാർ ചെന്നിത്തലയിൽ ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികൾ അറസ്റ്റിൽ. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡന വിവരം പറഞ്ഞത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാന്നാർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധു വീട്ടിൽ നിന്നാണ് പെൺകുട്ടി പഠിക്കുന്നത്. ഇതിനിടെ, അവിടെ എത്തിയ ബന്ധുക്കളായ ദമ്പതികൾ മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ്  പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. പോക്സോ കേസ് പ്രതികൾ പെൺകുട്ടിയുടെ ബന്ധുക്കൾ ആയതിനാൽ പ്രതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്.

ഒമാനിലെ എണ്ണക്കപ്പൽ അപകടം; ദൗത്യവുമായി ഇന്ത്യൻ നാവിക സേന, 8 ഇന്ത്യക്കാരെയും ശ്രീലങ്കൻ പൗരനെയും രക്ഷപ്പെടുത്തി'

'

PREV
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ