Crime News : ഷൊർണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി, ഗുരുതര പരിക്ക്

Published : Nov 23, 2021, 01:00 PM IST
Crime News : ഷൊർണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി, ഗുരുതര പരിക്ക്

Synopsis

തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇയാളും ചികിത്സയിലാണ്.

ഷൊര്‍ണ്ണൂര്‍: പാലക്കാട് ഷൊർണ്ണൂരിൽ(Shornur) മദ്യലഹരിയിൽ ഭര്‍ത്താവ്(husband) ഭാര്യയെ തീകൊളുത്തി(fire). കൂനത്തറ പാലയ്ക്കൽ സ്വദേശി രശ്മിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ശരീരത്തിൽ 50 ശതമാനം പൊള്ളലേറ്റ രശ്മിയെ തൃശ്ശൂർ മെഡിക്കൽ കോളേജ്(thrissur medical college) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇയാളും ചികിത്സയിലാണ്. എന്നാൽ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഹേമചന്ദ്രൻ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും പ്രശ്നങ്ങളുണ്ടായി. പേടിപ്പിക്കാനായി ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച രശ്മിയെ, ഹേമചന്ദ്രൻ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍‌ പൊലീസ് കേസെടുത്തു.

Read More: മക്കളെ ഉപേക്ഷിച്ചു, ഭര്‍ത്താവിന്‍റെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങി; യുവതിയും ഗുണ്ടാനേതാവും പിടിയില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ