ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

By Web TeamFirst Published May 1, 2019, 10:56 AM IST
Highlights

ഏഴാംമൂഴിയിൽ  തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് മരിച്ചത്. ഭാര്യ നിർമ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആസിഡ് കുടിച്ച ശിവാനന്ദൻ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: കാട്ടാക്കട കല്ലാമത്ത്‌ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് (55) മരിച്ചത്.

ഭാര്യ നിർമ്മലയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമാണ് ശിവാനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

click me!