ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

Published : Apr 10, 2025, 05:47 PM ISTUpdated : Apr 10, 2025, 07:56 PM IST
ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

Synopsis

കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. ഭാര്യയെ തള്ളിയിട്ടശേഷം ഭര്‍ത്താവ് ബിനുവും കിണറ്റിലേക്ക് ചാടുകയായിരുന്നു

കോട്ടയം: കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു. കോട്ടയം ഏറ്റുമാനൂർ കണപ്പുരയിലാണ് സംഭവം. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് എടുത്തു ചാടി.

ഇതോടെ രണ്ടുപേരും കിണറ്റിനുള്ളി അകപ്പെട്ടു. കിണറ്റിൽ അധികം വെള്ളമില്ലാത്തതിനാലും ആഴമില്ലാത്തതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്. വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

കാലിന് പരിക്കേറ്റ ബനു ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.  ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് മദ്യലഹരിയിൽ ഇയാള്‍ ഭാര്യയെ കിണറ്റിൽ തള്ളിയിടുകയായിരുന്നുവെന്നും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

 

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി‌
 

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു