'രണ്ടാമതും പെൺകുട്ടി ആയതോടെ പീഡനം തുടങ്ങി'; പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം, ഭർത്താവിനെതിരെ കുടുംബം

Published : Feb 21, 2025, 08:16 AM IST
'രണ്ടാമതും പെൺകുട്ടി ആയതോടെ പീഡനം തുടങ്ങി'; പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം, ഭർത്താവിനെതിരെ കുടുംബം

Synopsis

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചതോടെ അതിന്റെ പേരിൽ ഭർത്താവ് മുസ്തഫയുടെ പീഡനം തുടങ്ങിയെന്ന് റിംഷാനയുടെ അമ്മ സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. രണ്ടാമതും പെൺകുഞ്ഞിനെ പ്രസവിച്ചതോടെ ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് റിംഷാനയുടെ മാതാവ് സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനുവരി 5നാണ് പെരിന്തൽമണ്ണ എടപ്പറ്റ പാതിരിക്കോട് മേലേതിൽ റിംഷാനയെ ഇവർ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സില്‍  മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ  മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് പറയുന്നു.

ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് റിംഷാന.  പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു റിംഷാന. രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചതോടെ അതിന്റെ പേരിൽ ഭർത്താവ് മുസ്തഫയുടെ പീഡനം തുടങ്ങിയെന്ന് റിംഷാനയുടെ അമ്മ സുഹ്റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ റിംഷാന അനുഭവിക്കുകയായിരുന്നുവെന്നാണ് മാതാവ് സുഹറ പറയുന്നത്

റിംഷാനയുടെ മൃതദേഹത്തില്‍ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു.  ഒന്‍പതു വര്‍ഷം മുന്‍പാണ് റിംഷാനയും മുസ്തഫയും വിവാഹതയായത്. എന്നാൽ രണ്ടാമത്തെ കുഞ്ഞ് പിറന്നതോടെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.  മൂന്നു വര്‍ഷം മുന്‍പ് റിംഷാന വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നുവെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Read More : മലപ്പുറത്തെ വാടക വീട്ടിൽ കുടുംബ സമേതം താമസം, ഗ്രാമിന് 3000 രൂപക്ക് വിൽക്കുന്നത് എംഡിഎംഎ; യുവാവ് പിടിയിൽ 

 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു