മലപ്പുറത്തെ വാടക വീട്ടിൽ കുടുംബ സമേതം താമസം, ഗ്രാമിന് 3000 രൂപക്ക് വിൽക്കുന്നത് എംഡിഎംഎ; യുവാവ് പിടിയിൽ

Published : Feb 21, 2025, 07:30 AM IST
മലപ്പുറത്തെ വാടക വീട്ടിൽ കുടുംബ സമേതം താമസം, ഗ്രാമിന് 3000 രൂപക്ക് വിൽക്കുന്നത് എംഡിഎംഎ; യുവാവ് പിടിയിൽ

Synopsis

പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്ത്.

മലപ്പുറം: വാടക വീട് കേന്ദ്രീകരിച്ച്‌ എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാവിനെ നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. 3.3 ഗ്രാം എംഡിഎംഎയുമായി മമ്പാട് മേപ്പാടം കൂളിക്കല്‍ സ്വദേശി പുതുമാളിയേക്കല്‍ നൗഷാദിനെയാണ് എസ്‌ഐ ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് നൌഷാദിനെ അററസ്റ്റ് ചെയ്തത്.

മേപ്പാടം കൂളിക്കല്‍ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്ത്. ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

മയക്ക്മരുന്ന് തൂക്കുന്നതിനുള്ള ഇലക്‌ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയില്‍ ഹാജരാക്കി. സിപിഒ സുജിയും ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Read More : കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; കുറിപ്പ് കണ്ടെത്തി,സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട വിഷയമെന്ന് സൂചന
 

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി