
മാന്നാർ: ഭാര്യയെ കമ്പിവടി കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. ബുധനൂർ തോണ്ടുതറയിൽ ദാമോദരൻ മകൻ അനിൽകുമാർ (43) ആണ് അറസ്റ്റിലായത്. ഏപ്രിൽ മുപ്പതിന് വീട്ടിൽ വെച്ച് ഭാര്യയുമായി വഴക്ക് ഉണ്ടായ ശേഷമായിരുന്നു ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചത്.
തുടർന്ന് ഭർത്താവിനെ പേടിച്ച് സഹോദരന്റെ വീട്ടിലേക്ക് ഓടിയ ഭാര്യയെ പിന്നാലെ ചെന്ന് കമ്പി വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് താഴെ വീണ ഭാര്യയെ വീണ്ടും മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈയുടെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പോലിസ് പിടികൂടിയത്.
മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ, എസ് ഐ ബിജുക്കുട്ടൻ, സിവിൽ പൊലീസ് ഓഫീസർമാരായ സിദ്ദിക്ക് ഉൽ അക്ബർ, സാജിദ്,ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.