യുഡിഎഫ് വേദിയിൽ എത്തിയത് വിഎസിനോട് മനസ്സുകൊണ്ട് അനുവാദം തേടിയ ശേഷം; യുഡിഎഫ് മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കുമെന്ന് സുരേഷ്

Published : Feb 18, 2026, 08:49 AM IST
a suresh

Synopsis

പിണറായി സർക്കാർ നടപ്പിലാക്കുന്നത് ഇടതു പക്ഷ മൂല്യങ്ങൾ ഉയർത്തിയുള്ള കാര്യങ്ങളല്ലെന്നും അന്ന് പാർട്ടി വിഎസിനും തനിക്കും നൽകിയത് ക്യാപിറ്റൽ പണിഷ്മെന്റാണെന്നും സുരേഷ് പ്രതികരിച്ചു.

തിരുവനന്തപുരം: വി.എസിനോട് മനസു കൊണ്ട് അനുവാദം വാങ്ങിയാണ് യുഡിഎഫ് വേദിയിലേക്ക് വന്നതെന്ന് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്നു എ. സുരേഷ്. വി.എസ് ജീവിച്ചിരുന്നെങ്കിൽ ഇടതുപക്ഷ ആശയങ്ങൾ ചോർന്നു പോകുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് പറഞ്ഞു. പിണറായി സർക്കാർ നടപ്പിലാക്കുന്നത് ഇടതു പക്ഷ മൂല്യങ്ങൾ ഉയർത്തിയുള്ള കാര്യങ്ങളല്ലെന്നും അന്ന് പാർട്ടി വിഎസിനും തനിക്കും നൽകിയത് ക്യാപിറ്റൽ പണിഷ്മെന്റാണെന്നും സുരേഷ് പ്രതികരിച്ചു. 

കഴിഞ്ഞ ദിവസമാണ് എ സുരേഷ് യുഡിഎഫ് വേദിയിൽ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഷോൾ അണിയിച്ചാണ് സുരേഷിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തത്. കേരളത്തിൽ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നത് യു.ഡി.എഫാണെന്നും സുരേഷ് പുതുയു​ഗ യാത്രയിൽ പറഞ്ഞു. മലമ്പുഴയിൽ സുരേഷ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തക്കിടെയാണ് സംഭവിവികാസങ്ങൾ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'യുവാക്കളുടെ ഭാവിയെ ഓർത്ത് ആശങ്ക, അസ്ഹറുദ്ദീന്റെ അറസ്റ്റ് വിഷലിപ്തമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണം'; രാജീവ് ചന്ദ്രശേഖർ
രോഗങ്ങളും ചികിത്സയും ഏറെ മനപ്രയാസത്തിലാക്കി; പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി