'നൃത്തം ചെയ്യുന്ന പെണ്‍കുട്ടി'യെ പുനരാവിഷ്കരിച്ച് ഇടുക്കിയിലെ ശില്പകലാ അധ്യാപകന്‍

By Web TeamFirst Published Oct 23, 2020, 5:16 PM IST
Highlights

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി' എന്ന ശില്പം പുരാതന ഭാരതീയ സാംസ്‌കാരത്തിന്റെ പ്രതീകമാണ്. ശില്പത്തെ ഇടുക്കിയുടെ ഗോത്ര സാംസ്‌കാവുമായി ചേര്‍ത്ത് പുനരാവിഷ്‌കരിച്ചരിക്കുകയാണ് നെടുങ്കണ്ടം ബിഎഡ് കോളജിലെ ശില്പകലാ അദ്ധ്യാപകന്‍

ഇടുക്കി: 'നൃത്തം ചെയ്യുന്ന പെണ്‍കുട്ടി' എന്ന ശില്പം പുരാതന ഭാരതീയ സാംസ്‌കാരത്തിന്റെ പ്രതീകമാണ്. ശില്പത്തെ ഇടുക്കിയുടെ ഗോത്ര സാംസ്‌കാവുമായി ചേര്‍ത്ത് പുനരാവിഷ്‌കരിച്ചരിക്കുകയാണ് നെടുങ്കണ്ടം ബിഎഡ് കോളജിലെ ശില്പകലാ അദ്ധ്യാപകന്‍. 

നാല് മാസം കൊണ്ടാണ് ഏഴടി ഉയരമുള്ള ശില്പം പൂര്‍ത്തീകരിച്ചത്. 1926ലാണ് ദി ഡാന്‍സിംഗ് ഗേള്‍ എന്ന പ്രശസ്തമായ പുരാതനശില്പം കണ്ടെത്തിയത്.  സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ മോഹൻ ജെദാരോയിലൽ നിന്ന് കണ്ടെത്തിയതായിരുന്നു ഇത്.

ഗോത്ര ജനതയുടെ സമ്പന്നമായ വൈജ്ഞാനിക നിലാവരം വ്യക്തമാക്കുന്നതാണ് ശില്പം. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ശില്പത്തെ ഇടുക്കിയുടെ ഗോത്ര സാംസ്‌കാരികതയുമായി യോജിപ്പിച്ചാണ് നെടുങ്കണ്ടം ബിഎഡ് കോളജിലെ ശില്പകലാ അദ്ധ്യാപകനായ അനൂപ് ജി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഏഴടി ഉയരത്തില്‍ കോണ്‍ക്രീറ്റിലാണ് ശില്പം ഒരുക്കിയിരിക്കുന്നത്. ഒരു കൈയില്‍ നാലും മറുകൈയില്‍ 25-ഉും വളകള്‍ അണിഞ്ഞിരിക്കുന്നു. കരുത്തുറ്റ ഭാവത്തില്‍ നില്‍ക്കുന്ന സ്ത്രീ ശില്പം ഇടുക്കിയുടെ സമ്പന്നമായ ഗോത്രകാലഘട്ടം ഓര്‍മ്മിപ്പിക്കുന്നു.

ബുദ്ധ കാലഘട്ടത്തിലെ ഗാര്‍ഗ്ഗി, മൈത്രേയി എന്നീ സ്ത്രീ രത്‌നങ്ങളുടെ ദാര്‍ശനിക ഭാവങ്ങളും കോര്‍ത്തിണക്കിയാണ് ശില്പം ഒരുക്കിയിരിക്കുന്നത്. ഗോത്ര കാലഘട്ടത്തിലെ നിരവധി ചുവര്‍ ചിത്രങ്ങളും കാമ്പസില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്.

click me!