ഇടുക്കിയിൽ തിരുവോണദിനത്തിൽ ആക്രമണം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

By Web TeamFirst Published Oct 1, 2019, 6:38 PM IST
Highlights

ചേമ്പളം ടൗണിലെ ഓട്ടോ ഡ്രൈവറെ അകാരണമായി മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് സമീപമുള്ള വീട്ടിലെ എട്ടുവയസ്സുകാരിയുൾപ്പടെയുള്ള നാലംഗ കുടുംബത്തെ മദ്യലഹരിയിലായിരുന്ന പതിമൂന്ന് ഡിവൈഎഫ്ഐ പ്രവർത്തർ മർദ്ദിച്ചത്. 

ഇടുക്കി: തിരുവോണദിനത്തിൽ ഇടുക്കി ചേമ്പളത്ത് കുട്ടികളടക്കമുള്ളവരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരിൽ രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതി ചേമ്പളം സ്വദേശി ഷാരോൺ, ഡിപിൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനിയും എട്ട് പേർ പിടിയിലാവാനുണ്ട്.

Read More: ഇടുക്കി ചേമ്പളത്ത് നാലംഗ കുടുംബത്തെ സിപിഎം നേതാവിന്‍റെ ഗുണ്ടാ സംഘം മര്‍ദ്ദിച്ചെന്ന് പരാതി

ചേമ്പളം ടൗണിലെ ഓട്ടോ ഡ്രൈവറെ അകാരണമായി മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് സമീപമുള്ള വീട്ടിലെ എട്ടുവയസ്സുകാരിയുൾപ്പടെയുള്ള നാലംഗ കുടുംബത്തെ മദ്യലഹരിയിലായിരുന്ന പതിമൂന്ന് ഡിവൈഎഫ്ഐ പ്രവർത്തർ മർദ്ദിച്ചത്. ഇതേ അക്രമി സംഘം അന്ന് രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ള വേറൊരു കുടുംബത്തേയും ആക്രമിച്ചിരുന്നു. തുടർന്ന് കുടുംബങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

Read More: തിരുവോണ നാളില്‍ ആക്രമണം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

സംഭവത്തിൽ ഡിവൈഎഫ്ഐയും സിപിഎമ്മും വലിയ പ്രതിരോധത്തിൽ ആയി. ഇതേത്തുടർന്ന് കഴിഞ്ഞദിവസം സിപിഎം വിശദീകരണയോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ പോയ പ്രതികൾ മൂന്നാഴ്ചയ്ക്ക് ശേഷം നെടുങ്കണ്ടം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇത്രയും നാൾ പ്രതികളെ സിപിഎം സംരക്ഷിക്കുവായിരുന്നെന്നാണ് കോൺ​ഗ്രസിന്റെയും ബിജെപിയുടേയും ആരോപണം. ഇടുക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Read More: ചേമ്പളത്ത് ഗുണ്ടാ വിളയാട്ടം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

click me!