ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ താമസസ്ഥലത്ത് മരിച്ച നിലയിൽ, ഹൃദയാഘാതമെന്ന് നിഗമനം

Published : Jul 24, 2023, 07:21 AM ISTUpdated : Jul 24, 2023, 11:51 AM IST
ഇടുക്കി ഡെപ്യൂട്ടി തഹസിൽദാർ താമസസ്ഥലത്ത് മരിച്ച നിലയിൽ, ഹൃദയാഘാതമെന്ന് നിഗമനം

Synopsis

ഇടുക്കിയിലേക്ക് 20 ദിവസം മുൻപാണ് അബ്ദുൾ സലാം സ്ഥലംമാറിയെത്തിയത്

ഇടുക്കി: ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10:00 മണിയോടെയാണ് വീട്ടുടമസ്ഥൻ മൃതദേഹം കാണുന്നത്. രക്തം ഛർദ്ദിച്ചാണ് മരിച്ചത്.
 
ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെയാണ് അബ്ദുൽസലാമിന്റെ ബന്ധുക്കൾ വീട്ടുടമയെ വിവരം അറിയിച്ചത്. തുടർന്ന് ഇയാൾ വീട്ടിലെത്തി നോക്കുമ്പോഴാണ് കസേരയിൽ മരിച്ച നിലയിൽ അബ്ദുൽസലാമിനെ കാണുന്നത്. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് സ്ഥലം മാറിയേത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്