
ഇടുക്കി: ആറ് പതിറ്റാണ്ടായി കുടിവെള്ളവും റോഡുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുകയാണ് ഇടുക്കി കൊന്നത്തടിയിലെ നെടിയാനിതണ്ട് നിവാസികള്‍. വികസന കാര്യത്തില്‍ തരം തിരിവും അവഗണനയുമാണ് ജില്ലയിലെ മന്ത്രിയടക്കമുളള ജനപ്രതിനിധികൾ തങ്ങളോട് കാണിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
നെടിയാനിതണ്ട് നിവാസികളുടെ കുടിയേറ്റ കാലം മുതലുള്ള ആവശ്യമാണ് ഗതാഗത യോഗ്യമായ റോഡ്. പക്ഷെ, നൂറ്കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേയ്ക്കുള്ള റോഡിന്‍റെ അവസ്ഥ ഇന്നും ഇതാണ്. ആശുപത്രി ആവശ്യങ്ങള്‍ക്ക് രോഗികളെ കസേരയിലിരുത്തി ചുമക്കണം. കടുത്ത വരള്‍ച്ചയുളള പ്രദേശത്തേയ്ക്ക് സൗജന്യ കുടിവെള്ളമെത്തിക്കാനുളള പഞ്ചായത്ത് തീരുമാനം പോലും റോഡിന്‍റെ ശോച്യാവസ്ഥ മൂലം നടപ്പിലായിട്ടില്ല.
അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രതീക്ഷയറ്റതോടെ നിരവധി കുടുംബങ്ങള്‍ ഇവിടുന്ന് മറ്റു മേഖലകളിലേക്ക് വാടകവീടെടുത്ത് മാറിയിരിക്കുകയാണ്. എം.പി, എം എല്‍.എ, മന്ത്രി എം എം മണി തുടങ്ങിയവരെ നിരവധി തവണ സമീപിച്ചിട്ടും ഫലമില്ല. അധികൃതരുടെ അവഗണനയ്‌ക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച നാട്ടുകാർ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കും തീരുമാനമെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam