'വീടെവിടെ?' എന്ന ചോദ്യത്തിന് പോലും പരശുരാമന് മറുപടിയില്ല, ജീവിതം ഓർമയിൽ നഷ്ടപ്പെട്ട ഒരാൾ

Published : May 26, 2019, 01:26 PM IST
'വീടെവിടെ?' എന്ന ചോദ്യത്തിന് പോലും പരശുരാമന് മറുപടിയില്ല, ജീവിതം ഓർമയിൽ നഷ്ടപ്പെട്ട ഒരാൾ

Synopsis

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പരശുരാമന്‍ പറഞ്ഞ വിലാസത്തില്‍ പൊലീസ് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. 

കോഴിക്കോട്: പക്ഷാഘാതത്തെ തുടര്‍ന്ന് എവിടെയാണ് തന്‍റെ വീടെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തമിഴ്നാട് സ്വദേശിയായ പരശുരാമന്‍. ഒരു വശം തളര്‍ന്ന ഈ 38 വയസുകാരനിപ്പോള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

കരിങ്കല്ല് കെട്ടുന്ന ജോലിക്കിടെ കോഴിക്കോട് പൊറ്റമ്മലില്‍ വച്ചാണ് പരശുരാമന് പക്ഷാഘാതമുണ്ടാകുന്നത്. ഒരു വശം തളര്‍ന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ചികിത്സയെ തുടര്‍ന്ന് പരശുരാമന് ഇപ്പോള്‍ ഓര്‍മ്മക്കുറവുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കും. തമിഴ്നാട്ടിലെ മംഗലംപേട്ടൈ സ്വദേശിയാണെന്നാണ് പരശുരാമന്‍ പറയുന്നത്. ഇദ്ദേഹം പറഞ്ഞ വിലാസത്തില്‍ പൊലീസ് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. 

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഭാര്യയും മൂന്ന് മക്കളുമുണ്ടെന്നാണ് പരശുരാമന്‍ പറയുന്നത്. തലശേരി ടി സി മുക്കില്‍ ബന്ധുക്കള്‍ ജോലി ചെയ്യുന്നുണ്ടത്രെ. ഒരു വശം തളര്‍ന്നെങ്കിലും ഫിസിയോ തെറാപ്പി ചികിത്സയിലൂടെ ഇദ്ദേഹത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി; മീനടത്ത് വിജയിച്ച സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി