നെടുങ്കണ്ടത്ത് കൃഷിയിടത്തിൽ നിന്നും പെരുന്തേനീച്ചയുടെ കുത്തേറ്റ് ബോധം പോയി, ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

Published : Mar 07, 2025, 11:48 AM IST
നെടുങ്കണ്ടത്ത് കൃഷിയിടത്തിൽ നിന്നും പെരുന്തേനീച്ചയുടെ കുത്തേറ്റ് ബോധം പോയി, ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

Synopsis

സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവർക്ക് വലിയ പരിക്കേറ്റിരുന്നില്ല.

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനിച്ചയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ക‍ർഷകൻ മരിച്ചു.  നെടുങ്കണ്ടം ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് മരിച്ചത്. ഈ മാസം ഒന്നിനാണ് കൃഷിയിടത്തിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയപ്പോൾ സുബ്രമണിക്ക് പെരിന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. 

ഇദ്ദേഹത്തെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. സുബ്രഹ്മണിയെ രക്ഷിക്കാനെത്തിയ മറ്റ് നാലുപേർക്കും കുത്തേറ്റെങ്കിലും ഇവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചിരുന്നു.

Read More : ബാർ ഹോട്ടലിലെ റിസപ്ഷനിസ്റ്റ്, റൂം ബുക്ക് ചെയ്ത പണം വാങ്ങിയത് സ്വന്തം ജി-പേയിൽ, ആളെത്തിയപ്പോൾ മുങ്ങി; അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം