പലരിൽ നിന്നുമായി 50,000 രൂപയോളം തട്ടിയെടുത്ത ശേഷമാണ് നോയൽ മുങ്ങിയത്. റൂം ബുക്ക് ചെയ്തവർ ഹോട്ടലിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.

തിരുവനന്തപുരം: മുക്കോലയിലെ ബാർ ഹോട്ടലിൽ റൂം ബുക്കിംഗിൻ്റെ പേരിൽ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത ജീവനക്കാരൻ പിടിയിൽ. തൃശ്ശൂർ തുറവൂർ ഐഡിക്കൽ ഹൗസിൽ നോയൽ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ആയിരുന്ന പ്രതി റൂം ബുക്കിംഗിനായി ബന്ധപ്പെടുന്നവർക്ക് ഹോട്ടൽ നമ്പർ എന്ന വ്യാജേന സ്വന്തം ഗൂഗിൾ പേ നമ്പർ നൽകിയാണ് തട്ടിപ്പ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പലരിൽ നിന്നുമായി 50,000 രൂപയോളം തട്ടിയെടുത്ത ശേഷമാണ് നോയൽ മുങ്ങിയത്. റൂം ബുക്ക് ചെയ്തവർ ഹോട്ടലിൽ എത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഹോട്ടൽ ഉടമ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂരിലെ വീട്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.അക്കൗണ്ടിൽ ലഭിക്കുന്ന പണം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More : പൂട്ടികിടന്ന വീട്ടിൽ രാത്രി ശബ്ദം, അകത്ത് ഒരു യുവതിയും 2 യുവാക്കളും; പൊലീസ് വീട് വളഞ്ഞു, കഞ്ചാവുമായി പിടിയിൽ