കനത്ത മഴ; കണ്ണൻദേവൻ കമ്പനിയുടെ നെറ്റിക്കുടി ഡിവിഷൻ വെള്ളത്തിലായി

By Web TeamFirst Published Nov 16, 2018, 6:44 PM IST
Highlights

ഗുഡാർ വേള എസ്റ്റേറ്റിൽ നിരവധി എസ്റ്റേറ്റുകളിലും വെള്ളം കയറിയെങ്കിലും ഇവരെയും മറ്റിടങ്ങളിലേക്ക് മാറ്റി. മീശപ്പുലിമല മേഖലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ പുഴകൾ കരകവിയുകയായിരുന്നു. തൊഴിലാളികൾ ആരും തന്നെ വീടുകളിൽ ഉണ്ടായിരുന്നില്ല

ഇടുക്കി: കനത്ത മഴയിൽ കണ്ണൻദേവൻ കമ്പനിയുടെ നെറ്റിക്കുടി ലോയർ ഡിവിഷൻ പൂർണ്ണമായി വെള്ളത്തിലായി. ആശുപത്രിയടക്കം വെള്ളത്തിലായതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ലയൻസിലെ തൊഴിലാളികളെയും സുരക്ഷിത ഭാഗങ്ങളിലേക്ക് മാറ്റി. സൈലന്‍റ് വാലിയിൽ നിന്നും ഒഴുകുന്ന പുഴ കരകവിഞ്ഞതാണ് ഇവിടങ്ങളിൽ വെള്ളം കയറാൻ കാരണം.

ഗുഡാർ വേള എസ്റ്റേറ്റിൽ നിരവധി എസ്റ്റേറ്റുകളിലും വെള്ളം കയറിയെങ്കിലും ഇവരെയും മറ്റിടങ്ങളിലേക്ക് മാറ്റി. മീശപ്പുലിമല മേഖലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ പുഴകൾ കരകവിയുകയായിരുന്നു. തൊഴിലാളികൾ ആരും തന്നെ വീടുകളിൽ ഉണ്ടായിരുന്നില്ല.

click me!