ഇടുക്കിയിൽ ഹ്രസ്വ ചലച്ചിത്രമേള

Published : Sep 20, 2019, 08:47 AM IST
ഇടുക്കിയിൽ ഹ്രസ്വ ചലച്ചിത്രമേള

Synopsis

പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത്  ഹ്രസ്വ ചലച്ചിത്ര മേളക്ക് തൊടുപുഴയിൽ തുടക്കമായി

ഇടുക്കി: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത്  ഹ്രസ്വ ചലച്ചിത്ര മേളക്ക് തൊടുപുഴയിൽ തുടക്കമായി.  പ്ലസ് ക്ലബ്ബ് ഹാളിലെ മിനി തിയേറ്ററിലാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്ര പ്രദർശനം.

അന്തരിച്ച മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്‍റെ ഓർമ്മയ്ക്കായാണ് കഴിഞ്ഞ വർഷം മുതൽ ഇടുക്കി പ്രസ് ക്ലബ്ബ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്.  ലഭിച്ച 54  എണ്ണത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 27 ചിത്രങ്ങളാണ് മത്സരയിനത്തിൽ പരിഗണിച്ചത്. ഇവയാണ് പ്രദർശിപ്പിക്കുന്നത്. ഒരു ദിവസം മൂന്ന് പ്രദർശനങ്ങളാണുള്ളത്. മേള തൊടുപുഴ എംഎൽഎ പിജെ ജോസഫ് ഉദ്ഘാടനം ചെയ്തു. 

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നാലംഗം ജൂറിയാണ് സമ്മാനങ്ങൾ നിശ്ചയിക്കുന്നത്. വനനശീകരണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച ഡോക്യുമെന്‍ററിയും മേളയിൽ പ്രദർശിപ്പിക്കും. മേള ഇന്ന് സമാപിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും
കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം