'ട്വന്‍റി 20 വിജയിച്ചാൽ കുന്നത്തുനാടിന് 5000 കോടി രൂപയുടെ വികസന പാക്കേജ്'; പ്രഖ്യാപനവുമായി സാബു എം ജേക്കബ്

Published : Apr 06, 2026, 02:41 PM IST
sabu m jecob

Synopsis

ട്വന്റി20 പാർട്ടി വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിൽ 5000 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. വൈദ്യുതി നിരക്കിൽ 50% സബ്സിഡി, ക്ഷേമപെൻഷൻ വർദ്ധനവ്, പുതിയ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ എന്നിവ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. 

കൊച്ചി: ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാബു എം ജേക്കബ് അറിയിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനിയിൽ നടന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്കിൽ 50 ശതമാനം സബ്സിഡി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിധവകൾക്ക് പ്രതിമാസം 2500 രൂപയുടെ പ്രത്യേക കാർഡ് നൽകുകയും ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുകയും ചെയ്യും. ആറുമാസത്തിനുള്ളിൽ മൂന്ന് ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

കൂടാതെ, മണ്ഡലത്തിലെ 116 കോളനികളുടെ പുനരുദ്ധാരണത്തിനായി 220 കോടി രൂപ വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പദ്ധതികൾ, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് സാബു എം ജേക്കബ് പറഞ്ഞു.

സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഭൂപതി രാജു വർമ്മ, എറണാകുളം ജില്ലയുടെ ചുമതലയുള്ള വിഷ്ണു വർധൻ റെഡ്ഡി, എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എഎൻ രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് ബി ഗോപകുമാർ, ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡൻറ് പി പി സജീവ്, ബോബി എം ജേക്കബ് എന്നിവരും പങ്കെടുത്തു. സ്ഥാനാർഥികളായ ബാബു ദിവാകരൻ (കുന്നത്തുനാട്), പ്രോമി കുര്യാക്കോസ് (അങ്കമാലി), സണ്ണി കടുത്താഴെ (മൂവാറ്റുപുഴ), അജി നാരായണൻ (കോതമംഗലം), ജിബി അബ്രഹാം (പിറവം), ജിബി പാത്തിക്കൽ (പെരുമ്പാവൂർ), സേവ്യർ ജൂലപ്പൻ (കൊച്ചി) എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ കമ്പനികളിൽ നിന്ന് പിഎഫ്, ഇഎസ്ഐ പണം തിരിമറി, ഒരു കോടിയോളം രൂപ തട്ടി, മുൻ അക്കൗണ്ടന്റടക്കം 3 പേർ പിടിയിൽ
എല്ലാവരും മറന്നോ പാകിസ്ഥാനിൽ നിന്നെത്തിയ സീമ ഹൈദറിനെ, പുതിയ വിശേഷമുണ്ട്, ഇന്ത്യയിലെത്തിയ ശേഷം രണ്ടാമതും കുഞ്ഞിന് ജന്മം നൽകി, കുഞ്ഞിന് പേരിട്ടു