തീരത്തോട് ചേര്‍ന്ന് ബോട്ട്, 'ഓസ്പ്ര'യ്ക്ക് 50000 പിഴ, നിയമം ലംഘിച്ച് പിടിച്ച മീൻ വിറ്റ കാശും ട്രഷറിയിൽ അടച്ചു

Published : Jan 29, 2025, 07:23 PM IST
 തീരത്തോട് ചേര്‍ന്ന് ബോട്ട്, 'ഓസ്പ്ര'യ്ക്ക് 50000 പിഴ, നിയമം ലംഘിച്ച് പിടിച്ച മീൻ വിറ്റ കാശും ട്രഷറിയിൽ അടച്ചു

Synopsis

കരയോട് ചേര്‍ന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. 

തൃശൂര്‍: മുനക്കടവ്, തൊട്ടാപ്പ് ലൈറ്റ് ഹൗസ് ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃതമായി കരവലി നടത്തിയ ബോട്ട് പിടികൂടി. ചാവക്കാട് മുനക്കകടവ്, പള്ളിവളപ്പില്‍ വീട്ടില്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള 'ഓസ്പ്ര' എന്ന ഫിഷിംഗ് ബോട്ടാണ് സുരക്ഷാ പട്രോളിംഗിനിടെ മുനക്കകടവ് കോസ്റ്റല്‍ പോലീസ് കസ്റ്റിഡിയിലെടുത്ത് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് കൈമാറിയത്. കരയോട് ചേര്‍ന്ന് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ബോട്ട് പിടിച്ചെടുത്ത്. 

തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി 50,000 രൂപ പിഴ ഇനത്തിലും ബോട്ടിലെ മത്സ്യം വിറ്റ വകയില്‍ 2,600 രൂപയും ട്രഷറയില്‍ അടച്ചു. കരവലി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നിരോധിച്ച മത്സ്യബന്ധന രീതിയാണ്. ഇത് ലംഘിച്ച് അതിഥി തൊഴിലാളികളേയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യബന്ധനം നടത്തുന്നത്. പിടിച്ചെടുത്ത ബോട്ട് പത്ത് വര്‍ഷമായി ലൈസന്‍സ് പുതുക്കാതെ കരയോട് ചേര്‍ന്ന് മത്സ്യബന്ധനം നടത്തിവരികയായിരുന്നു. കടല്‍ ക്ഷമതയില്ലാത്ത ബോട്ട് ഇനി മത്സ്യബന്ധനത്തിന് ഉപയോഗിക്കില്ല എന്ന വ്യവസ്ഥയില്‍ ഉടമസ്ഥന് വിട്ട് കൊടുത്തു.

വ്യാപകമായ തോതില്‍ ബോട്ടുകള്‍ തീരത്തോട് ചേര്‍ന്ന് കരവലി നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ്   മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും കോസ്റ്റല്‍ പൊലീസും തീരക്കടലില്‍ രാത്രിയിലും പകലും ശക്തമായ പട്രോളിംഗ് നടത്തി വരികയാണ്. അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍പ്പെട്ടാല്‍ യാനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കും. നിയമ ലംഘനം നടത്തുന്ന യാനങ്ങളില്‍നിന്നും പുതുക്കിയ കെ എം എഫ് ആര്‍  ആക്ട് പ്രകാരം പിഴ ചുമത്തും. 

കെ എം എഫ് ആ ര്‍ നിയമം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരേ യാനത്തിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍മജീദ് പോത്തനൂരാന്‍ പറഞ്ഞു. മുനക്കകടവ് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിന്റെയും തൃശൂര്‍ ജില്ലാ ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. 

ചേറ്റുവ എഫ്.ഇ.ഒ. ശ്രുതി മോള്‍, കോസ്റ്റല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഡി.എസ്. സുമേഷ്‌ലാല്‍, ലോഫിരാജ്, സി.പി.ഒ. ഷിബുകുമാര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിഭാഗം ഓഫീസര്‍മാരായ വി.എന്‍. പ്രശാന്ത്കുമാര്‍, ഇ.ആര്‍. ഷിനില്‍ കുമാര്‍, വി.എം. ഷൈബു, ഫിഷറീസ് റെസ്‌ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, ഫസല്‍, കോസ്റ്റല്‍ ബോട്ട് സ്രാങ്ക് വിനോദ്, കോസ്റ്റല്‍ വാര്‍ഡന്‍ ബിന്ധ്യ, സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കേരള തീരത്ത് കറങ്ങി തമിഴ്നാട് ബോട്ട്, പരിശോധിച്ചപ്പോൾ മത്സ്യബന്ധന ബോട്ടുകളിൽ വിദേശികളുമായി ഉല്ലാസയാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ