ഡ്രൈ ഡേയിലെ രഹസ്യ മദ്യക്കച്ചവടം പൊളിച്ച് പൊലീസ്; മട്ടാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ; 53 കുപ്പി വിദേശമദ്യം പിടിച്ചു

Published : Oct 02, 2026, 05:16 PM IST
Liquor Sale

Synopsis

മട്ടാഞ്ചേരിയിൽ ഡ്രൈ ഡേകളിൽ അനധികൃതമായി മദ്യവിൽപന നടത്തിവന്ന നോർത്ത് ചെർലായി സ്വദേശി രാജേന്ദ്ര കമ്മത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 53 കുപ്പി വിദേശമദ്യം കണ്ടെടുത്തു. ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി സൂക്ഷിച്ച് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി.

മട്ടാഞ്ചേരി: ഡ്രൈ ഡേകളിൽ അനധികൃതമായി മദ്യവിൽപന നടത്തിവന്ന മട്ടാഞ്ചേരി നോർത്ത് ചെർലായി സ്വദേശിയെ 53 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പോലീസ് പിടികൂടി. നോർത്ത് ചെർലായിൽ നവീൻ കമ്മത്തിന്റെ മകൻ ആർ. രാജേന്ദ്ര കമ്മത്ത് (46 - CC 04/946) ആണ് അറസ്റ്റിലായത്. ഒക്ടോബർ 1-ന് ഇയാളുടെ ചെർലായിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് മട്ടാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തോപ്പുംപടി, മട്ടാഞ്ചേരി, പനയപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലെ ബെവ്കോ (BEVCO) ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ഡ്രൈ ഡേകളിൽ ഉയർന്ന വിലയ്ക്ക് ആളുകൾക്ക് എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി. പ്രദേശത്ത് ഇത്തരത്തിൽ അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മദ്യം കണ്ടെടുത്തത്.

മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാറിന്റെ നിർദ്ദേശാനുസരണം ഫോർട്ട് കൊച്ചി സർക്കിൾ ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മട്ടാഞ്ചേരി സബ് ഇൻസ്പെക്ടർമാരായ ഗീതുമോൾ, സന്തോഷ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് കെ.റ്റി., സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, ഉമേഷ് ഉദയൻ, അഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ രാജേന്ദ്ര കമ്മത്തിനെ കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിം​ഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിം​ഗിൽ 71 കേസുകൾ
ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍