ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Published : Oct 02, 2026, 03:57 PM IST
Malappuram Woman Harassment

Synopsis

മലപ്പുറം വാണിയമ്പലത്ത് ആശുപത്രിയില്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മാടശേരി കൊമ്പന്‍ സജീർ ആണ് അറസ്റ്റിലായത്.

മലപ്പുറം: ചികിത്സയ്‌ക്കെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അറസ്റ്റില്‍. മാടശേരി കൊമ്പന്‍ സജീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാണിയമ്പലത്തെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

ചികിത്സ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയ സജീര്‍ അവിടെവെച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇതിനിടെ യുവതിയെ കയറിപ്പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ അസ്വസ്ഥയായ യുവതി വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സജീറിനെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവസ്ഥലത്തെ സാഹചര്യങ്ങളും പരിശോധിച്ചു.

വണ്ടൂര്‍ എസ്ഐ എ പി ആഷിഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾവിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 13-കാരന് നേരേ ലൈം​ഗികാതിക്രമം; പത്തനംതിട്ടയിൽ 48-കാരൻ അറസ്റ്റിൽ
പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിലെ അടുക്കളയിൽ കയറി മർ​ദിച്ചു, കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചു; പ്രതി അറസ്റ്റിൽ