
എടത്വാ: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ചാരായം വാറ്റിനല്‍കുന്ന സംഘത്തിലെ ഒരാള്‍കൂടി എടത്വാ പോലീസിന്റെ പിടിയില്‍. എടത്വാ മങ്കോട്ടചിറ പുത്തന്‍പറമ്പില്‍ ശ്യം സുന്ദറാണ് (34) പിടിയിലായത്. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. എടത്വാ മങ്കോട്ടചിറ മണലേല്‍ സനോജ് (34), മങ്കോട്ടചിറ അനീഷ് ഭവനില്‍ അനീഷ് കുമാര്‍ (35), മങ്കോട്ടചിറ കവീന്‍ (33) എന്നിവരെ ചൊവ്വാഴ്ച പിടികൂടിയിരുന്നു.
കോയില്‍മുക്ക് ജംങ്ഷന് സമീപം സ്‌കൂട്ടറില്‍ മദ്യം കടത്തുന്നതിനിടെ പിടികൂടിയ സന്നദ്ധ പ്രവര്‍ത്തകരും, യുവജന സംഘടന പ്രവര്‍ത്തകരുമായ എടത്വാ കളപ്പുരയ്ക്കല്‍ചിറ ശ്യംരാജ് (33), ചങ്ങങ്കരി മെതിക്കളം ശ്രീജിത്ത് എം.കെ (30) എന്നിവരില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. കോവിഡ് പ്രതിരോധ പോസ്റ്ററുകള്‍ പതിച്ച വാഹനത്തില്‍ കോവിഡ് ജാഗ്രതാ സമതി പ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് കുട്ടനാട്ടിലെ വിവിധ മേഖലകളില്‍ മദ്യം എത്തിച്ചിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam