യുവതി ലോറി കയറി മരിച്ച സംഭവം നഗ്നമായ മനുഷ്യാവകാശ ലംഘനം; ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസ്

Published : Dec 25, 2022, 03:34 AM ISTUpdated : Dec 25, 2022, 03:35 AM IST
യുവതി ലോറി കയറി മരിച്ച സംഭവം നഗ്നമായ മനുഷ്യാവകാശ ലംഘനം; ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസ്

Synopsis

ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ ഭർത്താവ് കെ.സി.അനൂപ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കേസ് കുന്ദമംഗലം കോടതിയുടെ പരിഗണനയിലായതിനാൽ കമ്മീഷൻ പരാതി തീർപ്പാക്കി.

കോഴിക്കോട് : സ്കൂട്ടർ റോഡിലെ കുഴിയിൽ ചാടി തെന്നിമാറിയതിനെ തുടർന്ന് യുവതി ലോറി കയറി മരിച്ച സംഭവത്തിൽ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 
ലോറി ഡ്രൈവർക്കെതിരെയും  കേസെടുത്തതായി  റിപ്പോർട്ടിൽ പറയുന്നു.  അപകടത്തിൽ നഗ്നമായ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ ഭർത്താവ് കെ.സി.അനൂപ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കേസ് കുന്ദമംഗലം കോടതിയുടെ പരിഗണനയിലായതിനാൽ കമ്മീഷൻ പരാതി തീർപ്പാക്കി.

അപകടത്തിന് കാരണം ജലഅതോറിറ്റിയുടെ വീഴ്ചയാണെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു.  എന്നാൽ ശക്തമായ മഴയിൽ കോൺക്രീറ്റിന്റെ ഭാഗം താഴ് ന്നുപോയതാണ്  അപകടത്തിന് കാരണമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു.  ലോറിയുടെ ഇടതുവശത്ത് കൂടി  ഓവർടേക്ക് ചെയ്തതും അപകടകാരണമായതായി ജലഅതോറിറ്റി  അറിയിച്ചു. യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ല.  ലോറി ഡ്രൈവർ ടി.കെ. വിജയൻ, ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ബിനോജ് കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.  കോട്ടൂളിയിൽ 2019 ഓഗസ്റ്റ് 6 നാണ് അപകടമുണ്ടായത്.

Read Also: എങ്ങനെയോ അക്കൗണ്ടിലെത്തിയത് രണ്ടു കോടിയിലധികം രൂപ; ധൂർത്തടിച്ച് യുവാക്കൾ, ഒടുവിൽ പൊലീസിന്റെ പിടിയിലായി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം