
പത്തനംതിട്ട: പത്തനംതിട്ട കടമാൻകുളത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ സഹോദരന്മാരായ പ്രതികൾക്ക് അഞ്ചുവർഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയും കോടതി വിധിച്ചു. കീഴ്വായ്പൂര് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഭിലാഷ്, സഹോദരൻ അശോകൻ എന്നിവരെ പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇവരുടെ സമീപവാസിയായ ബിജുവാണ് മരിച്ചത്. 2013 ലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
2013 ഡിസംബർ 19 നാണ് കൊലപാതകം നടന്നത്. അഭിലാഷും സഹോദരൻ അശോകനും റോഡിൽ മദ്യപിച്ച് അസഭ്യം വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്താൽ കമ്പിവടി കൊണ്ട് പ്രതികൾ ബിജുവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് ബിജു കൊല്ലപ്പെട്ടു. ഈ കേസിലാണ് സഹോദരൻമാർക്ക് തടവുശിക്ഷ വിധിച്ചത്. സംഭവം നടന്ന് പത്തുവർഷത്തിന് ശേഷമാണ് കോടതിവിധി വരുന്നത്. അഞ്ചുവർഷത്തെ കഠിനതടവും 31000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam