രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ചേർത്തല: ചേർത്തല കണിച്ച്കുളങ്ങരയിൽ വിവാഹ വീട്ടിലെ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. പന്തലിന്റെ മേൽക്കൂരകൾ അഴിച്ചിരുന്നു. തൂണുകൾ അഴിച്ചെടുക്കുന്ന പണിയാണ് ഇന്ന് നടന്നത്. ചക്രങ്ങളുള്ള കൂറ്റൻ ഏണിയാണ് പന്തൽ പൊളിക്കാൻ ഉപയോ​ഗിച്ചിരുന്നത്. ആറ് തൊഴിലാളികൾ ചേർന്ന് കൂറ്റൻ ഏണി പൊക്കുന്നതിനിടയിൽ വീടിന്റെപിറക് വശത്തുള്ള ലൈനിൽ തട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്നുപേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കണ്ടെത്തലുകൾ ഹൈക്കോടതിയെ അറിയിച്ച് സിബിഐ, ഗൂഡാലോചനാ വാദം തള്ളി

അതേസമയം, അപകടം നടക്കുന്ന സമയത്ത് വെള്ളാപ്പള്ളി നടേശനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. വെള്ളാപ്പള്ളി ആറ്റിങ്ങലിലാണ് ഉള്ളത്. തുഷാർ വെള്ളാപ്പള്ളി ദില്ലിയിലുമാണ്. തിരുവനന്തപുരത്തുള്ള കരാറുകാരനാണ് പന്തൽ വർക്ക് ഏറ്റെടുത്തിരുന്നത്. ഇയാൾ എറണാംകുളത്തുള്ളയാൾക്ക് സബ്കരാർ നൽകിയിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സും പൊലീസും പരിശോധന നടത്തിവരികയാണ്. 

വീടിനുള്ളിൽ മരിച്ച നിലയിൽ സഹോദരിമാരെ കണ്ടെത്തിയ സംഭവം, അന്വേഷണത്തിൽ ട്വിസ്റ്റ്; കൊലപാതകം തെളിഞ്ഞെന്ന് പൊലീസ്

https://www.youtube.com/watch?v=9V6TwkcTQco

https://www.youtube.com/watch?v=Ko18SgceYX8