കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളിൽ വർധന; 92-ൽ 41 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

Published : Jul 20, 2020, 06:50 PM IST
കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളിൽ വർധന; 92-ൽ  41 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

Synopsis

ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്‌ നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കോവിഡ് പോസിറ്റീവായി. 

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്‌ നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി.  ഉറവിടം വ്യക്തമല്ലാത്ത നാല് പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

435 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും നാലുപേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും,  ഒരാള്‍  എറണാകുളത്തും ചികിത്സയിലാണ്. 

ഇതുകൂടാതെ  ഒരു തിരുവനന്തപുരം സ്വദേശി,  ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട  സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്എല്‍ടിസി യിലും  ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം  സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് തിരിച്ച്

നാദാപുരം -2, മരുതോങ്കര -5, മാവൂര്‍ - 4,പുതുപ്പാടി -2,ഒളവണ്ണ- 5,വടകര മുന്‍സിപ്പാലിറ്റി- 3,കായക്കൊടി-1,പേരാമ്പ്ര-2,കുറ്റ്യാടി-2, കൂടരഞ്ഞി- 1,കട്ടിപ്പാറ-1,കൊടുവള്ളി-1,പെരുവയല്‍-1.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 

നാദാപുരം- 1,മാവൂര്‍-5,കുന്ദമംഗലം-1,പുതുപ്പാടി-2,ഫറോക്ക്-1,പെരുവയല്‍-2,വടകര മുന്‍സിപ്പാലിറ്റി -1,ഏറാമല-1,കായക്കൊടി-1,കൂത്താളി-1,ഒളവണ്ണ-1.

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 

വില്യാപ്പള്ളി- 12, കോഴിക്കോട് കോര്‍പ്പറേഷന്‍- 11, നാദാപുരം-6, വടകര മുന്‍സിപ്പാലിറ്റി -3,പുതുപ്പാടി-3,മണിയൂര്‍-2,ചങ്ങരോത്ത്-1,ചെക്യാട്-1,തൂണേരി-1,ഏറാമല- 1.

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 

വളയം-1, പെരുമണ്ണ-1, വടകര മുന്‍സിപ്പാലിറ്റി -1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി -1.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ