ഒരു നൂറ്റാണ്ടിലധികമായുള്ള പതിവ് തെറ്റിക്കാതെ റെയില്‍വേ; ഇത്തവണയും തൃശൂര് താത്കാലിക സ്റ്റോപ്പ് പ്രഖ്യാപിച്ചു

Published : May 03, 2025, 10:36 PM IST
ഒരു നൂറ്റാണ്ടിലധികമായുള്ള പതിവ് തെറ്റിക്കാതെ റെയില്‍വേ; ഇത്തവണയും തൃശൂര് താത്കാലിക സ്റ്റോപ്പ് പ്രഖ്യാപിച്ചു

Synopsis

തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്

തൃശൂര്‍: പൂരത്തിന് ഒരു നൂറ്റാണ്ടിലധികമായുള്ള പതിവ് തെറ്റിക്കാതെ റെയില്‍വേ. ഈ വര്‍ഷവും താല്‍ക്കാലിക സ്റ്റോപ്പുകളും അധിക സൗകര്യങ്ങളും പ്രഖ്യാപിച്ചു. 16305/16306 എറണാകുളം - കണ്ണൂര്‍ ഇന്‍റര്‍സിറ്റി, 16307/16308 കണ്ണൂര്‍ -  ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം - ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി   പാലക്കാട് - പാലരുവി എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമെ തൃശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പൊലീസ്, റെയില്‍വേ സുരക്ഷ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികര്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ആപ്പ് സൗകര്യം ടിക്കറ്റെടുക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ