കാരണം തൃശൂർ റൂട്ട്! നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും തമ്മിലടി, പരാതി

Published : May 03, 2025, 10:14 PM IST
കാരണം തൃശൂർ റൂട്ട്! നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും തമ്മിലടി, പരാതി

Synopsis

തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു

തിരുവനന്തപുരം: നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടി. ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ബസിൽ ഡീസൽ നിറയ്ക്കുവാൻ കെഎസ്ആർടിസി ഡ്രൈവറെ വെഹിക്കിൾ സൂപ്പർവൈസർ ചുമതലപ്പെടുത്തി.  

ഡീസൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേർ മർദ്ദിച്ചെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ പരാതി. ഡ്രൈവറും മർദ്ദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരനും പൊലീസിന് പരാതി നൽകി. സ്വിഫ്റ്റ് ബസ് തന്നെ സർവീസിന് നൽകാത്തതിനെ തുടർന്നാണ് സർവീസിന് പോകാൻ വിസമ്മതിച്ചതെന്നാണ് സ്വിഫ്റ്റ് ഡ്രൈവര്‍ പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം