മരകൊമ്പുമായി ഇണങ്ങിച്ചേരുന്ന നിറം, പ്രാണികളും വണ്ടുകളും ആഹാരം, അപൂര്‍വ ചെവിയന്‍ മൂങ്ങ ക്യാമറയില്‍, ത്രില്ലടിച്ച് അജയ്

Published : Sep 26, 2026, 01:47 PM IST
rare owl

Synopsis

തലയുടെ ഇരുവശങ്ങളിലും ചെവി പോലെ ഉയര്‍ന്നുനില്‍ക്കുന്ന ചെവിത്തുവലുകളാണ് ചെവിയന്‍ മൂങ്ങയുടെ പ്രധാന പ്രത്യേകത. മരക്കൊമ്പില്‍ ഇരിക്കുമ്പോള്‍ ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന ശരീരനിറം കാരണം ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്

മലപ്പുറം: പകല്‍സമയത്ത് അപൂര്‍വമായി മാത്രം പുറത്തുകാണപ്പെടുന്ന ചെവിയന്‍ മൂങ്ങയെ നിലമ്പൂരില്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തി. അമരമ്പലത്തെ സ്വകാര്യഭൂമിയിലെ മരത്തില്‍ വിശ്രമിക്കുന്ന നിലയിലായിരുന്ന പക്ഷിയെയാണ് വഴിക്കടവ് സ്വദേശി വന്യജീവി ഫോട്ടോഗ്രാഫര്‍ അജയ് നാരായണന്‍ കണ്ടെത്തിയത്. 'ഇന്ത്യന്‍ സ്‌കോപ്‌സ് ഔള്‍' എന്നറിയപ്പെടുന്ന ഈ മൂങ്ങയുടെ സാന്നിധ്യം പ്രദേശത്തെ പക്ഷിനിരീക്ഷകര്‍ക്കും വന്യജീവി സ്‌നേഹികള്‍ക്കും കൗതുകമായി. തലയുടെ ഇരുവശങ്ങളിലും ചെവി പോലെ ഉയര്‍ന്നുനില്‍ക്കുന്ന ചെവിത്തുവലുകളാണ് ചെവിയന്‍ മൂങ്ങയുടെ പ്രധാന പ്രത്യേകത. മരക്കൊമ്പില്‍ ഇരിക്കുമ്പോള്‍ ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്ന ശരീരനിറം കാരണം ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. ചാരനിറമോ ബ്രൗണ്‍ കലര്‍ന്ന തവിട്ടുനിറമോ ആയിരിക്കും തലയും ശരീരത്തിന്റെ മുകള്‍ഭാഗവും. വെള്ളയും ചാരനിറവും കലര്‍ന്ന വരകളും കുറികളും ശരീരത്തിലുണ്ട്. തവിട്ടുനിറത്തിലുള്ള കണ്ണുകളും ഇവയുടെ പ്രത്യേകതയാണ്.

ഏകദേശം 23 മുതല്‍ 25 സെന്റിമീറ്റര്‍ വരെ നീളമുള്ള ഇവ പ്രധാനമായും പ്രാണികളെയും വിവിധയിനം വണ്ടുകളെയും ഭക്ഷണമാക്കുന്നു. രാത്രി സമയത്താണ് ഇരതേടുന്നതിനായി കൂടുതലായി പുറത്തിറങ്ങുന്നത്. പകല്‍ സമയത്ത് മരങ്ങളിലോ കുറ്റിക്കാടുകളിലോ ഒളിച്ചിരിക്കുന്നതിനാല്‍ സാധാരണയായി ഇവയെ കാണുന്നത് ബുദ്ധിമുട്ടാണ്. അതിനാല്‍ പകല്‍സമയത്ത് അജയ് നാരായണന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം അപൂര്‍വ കാഴ്ചയായി. അറേബ്യന്‍ മേഖല മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലൂടെയും ഇന്തോനേഷ്യ വരെയുള്ള പ്രദേശങ്ങളിലുമാണ് ഈ ഇനം കാണപ്പെടുന്നത്. കാടുകളും മരങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളുമാണ് പ്രധാന ആവാസകേന്ദ്രങ്ങള്‍.

ചുറ്റുപാടുമായി ലയിച്ചുനില്‍ക്കാനുള്ള കഴിവും രാത്രികാല സഞ്ചാരശീലവും ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുന്നു.'വാട്ട്' എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതുപോലെ തോന്നിക്കുന്ന ശബ്ദമാണ് ഈ ചെവിയന്‍ മൂങ്ങയുടേതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. രാത്രിയില്‍ കേള്‍ക്കുന്ന ഈ പ്രത്യേക ശബ്ദത്തിലൂടെയാണ് പലപ്പോഴും ഇവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്. അമരമ്പലത്തെ സ്വകാര്യഭൂമിയില്‍ പകല്‍സമയത്ത് മരത്തില്‍ വിശ്രമിച്ചിരുന്ന മൂങ്ങയെ അജയ് നാരായണന്‍ ശ്രദ്ധയില്‍പ്പെടുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‌‌‌എട്ടുവർഷമായി കഴിച്ചുവരുന്ന മരുന്നുകളുടെ കവറുകൾ ഒന്നുപോലും ഉപേക്ഷിച്ചില്ല; 'ഇതെല്ലാം ജീവിതത്തിന്റെ ഓർമകൾ'; 73-കാരന്റെ വേറിട്ട ശേഖരണം
'നന്ദിനി' പാലിന് വില കൂടും; ലിറ്ററിന് അഞ്ചുരൂപ വർധിപ്പിച്ചേക്കും