ഡൽഹിയിൽ നടന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി ദേശീയ ശ്രദ്ധയാകർഷിച്ച 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു.
കോഴിക്കോട്: ഡൽഹിയിൽ നടന്ന സഫ്ദർ ഹാഷ്മി നാടകോത്സവത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി ദേശീയ ശ്രദ്ധയാകർഷിച്ച 'ഉടയോൻ തിരുടിയോർ' കോഴിക്കോട് അരങ്ങേറുന്നു. കോഴിക്കോട് നാടക പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ, പിമോക്ക ടെയിൽസ് ആർട്ട് കളക്ടീവ് (Pimoca Tales Art Collective) അണിയിച്ചൊരുക്കിയ നാടകം നവംബർ 15-നാണ് വേദിയിലെത്തുന്നത്. ഗോകുൽ രാജ് എഴുതി ഗോവിന്ദ് പപ്പു സംവിധാനം നിർവഹിച്ചിട്ടുള്ള ‘ഉടയോൻ തിരുടിയോർ’ വേറിട്ട രംഗഭാഷയും ശക്തമായ ആഖ്യാനശൈലിയും കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മാങ്കാവ് കാളൂർ റോഡിലുള്ള റിഥം ഹൗസിലാണ് 15-ന് നാടകം അരങ്ങേറുന്നത്.
നവംബർ 15-ന് ഉച്ചകഴിഞ്ഞ് 3 മണിക്കും വൈകുന്നേരം 7 മണിക്കും രണ്ട് ഷോകളായാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. നാടകത്തിന്റെ പ്രവേശന പാസുകൾ ₹2000, ₹1000, ₹300 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 9895614934, 8593893577, 9847438630














