'നന്ദിനി' പാലിന് വില കൂടും; ലിറ്ററിന് അഞ്ചുരൂപ വർധിപ്പിച്ചേക്കും

Published : Sep 26, 2026, 12:18 PM IST
nandini milk

Synopsis

വരൾച്ചയും ഉത്പാദനച്ചെലവും കണക്കിലെടുത്ത് പാൽ വില വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ടുരൂപ മുതൽ പത്തുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, പിന്നീട് ഇത് അഞ്ചുരൂപയായി കുറയ്ക്കുകയായിരുന്നു.

ബെം​ഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ(കെഎംഎഫ്) നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ചുരൂപ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വിലവർധനവ് സംബന്ധിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച തീരുമാനമെടുക്കും.

വരൾച്ചയും ഉത്പാദനച്ചെലവും കണക്കിലെടുത്ത് പാൽ വില വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ടുരൂപ മുതൽ പത്തുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, പിന്നീട് ഇത് അഞ്ചുരൂപയായി കുറയ്ക്കുകയായിരുന്നു. പാൽവില വർധിപ്പിച്ചാൽ മൂന്നുവർഷത്തിനിടെയുള്ള നാലാമത്തെ വിലവർധനവാകുമിത്.

ഒരു ലിറ്ററിന്റെ നീല പാക്കറ്റിലുള്ള നന്ദിനി പാലിന് നിലവിൽ 46 രൂപയാണ് വില. വില വർധനവ് പ്രഖ്യാപിച്ചാൽ നീല പാക്കറ്റിന് 51 രൂപയാകും. പച്ചനിറത്തിലുള്ള പാക്കറ്റിന് 50 രൂപയും ഓറഞ്ച് നിറത്തിലുള്ള പാക്കറ്റിന് 52 രൂപയുമാണ് നിലവിലെ വില. അഞ്ചുരൂപ വർധിപ്പിക്കുന്നതോടെ ഇവയ്ക്ക് യഥാക്രമം 55 രൂപയും 57 രൂപയും നൽകേണ്ടിവരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞു, പൊലീസിന് നേരേ പെപ്പ‍ർ സ്പ്രേ; കാറിനുള്ളിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും; കലഞ്ഞൂരിൽ നാലുപേ‍ർ പിടിയിൽ
അടൂരിൽ ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസ് മർദ്ദനം, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി