തെരുവ് നായ ഓടിച്ചപ്പോൾ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

Published : Dec 11, 2023, 01:04 PM ISTUpdated : Dec 11, 2023, 01:12 PM IST
തെരുവ് നായ ഓടിച്ചപ്പോൾ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം 

Synopsis

കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം.

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ മകൾ ഏഴ് മാസം പ്രായമുള്ള ഹാജാമറിയമാണ് മരിച്ചത്. കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സമിയ്യ ഓടിയപ്പോൾ കാല്‍ കല്ലില്‍ തടഞ്ഞ് കൈയിൽ നിന്ന്  കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.  ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും എത്തി കുഞ്ഞിനെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ