ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു

Published : Jul 19, 2024, 06:52 PM IST
ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു

Synopsis

10 വർഷമായി സൈൻ ഐ.ടി  കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാ​ഗ്.

കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് വീണുമരിച്ചു. ഇൻഫോപാർക്ക് തപസ്യ ബിൽഡിം​ഗിലെ എം സൈൻ ഐ. ടി കമ്പനി ജീവനക്കാരനായ ശ്രീരാഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 11ാം നിലയിലെ പാര​ഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാ​ഗ് താഴെ വീഴുകയായിരുന്നു. 10 വർഷമായി സൈൻ ഐ.ടി  കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാ​ഗ്. ഭാര്യ  ടി.സി.എസ് ജീവനക്കാരിയാണ്.

 

 

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു