
കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ റോഡരികിൽ നിൽക്കേ ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവാവിന് നഷ്ടപരിഹാരം നല്‍കാൻ വിധി. ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാര തുകയായി കോടതി വിധിച്ചിട്ടുള്ളത്. താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് മുജീബ് റഹ്‌മാന് നഷ്ടപരിഹാരം നല്‍കാനാണ് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് കോർട്ട് -3 (അഡീഷണണൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ -2) ജഡ്ജ് ആര്‍ മധു വിധിച്ചത്.
മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്‍റെ എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നൽകണമെന്നാണ് വിധി. എതിർകക്ഷിയായ നാഷണൽ ഇൻഷ്യുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 നവംബർ ഒന്നിന് രാത്രി 11.40 ഓടെയാണ് താമരശ്ശേരി തച്ചംപൊയിലിൽ മുജീബിനെ അലക്ഷ്യമായി വന്ന ഇന്നോവ ഇടിച്ചത്. ഇലക്ട്രീഷ്യനായിരുന്ന മുജീബ് ഇപ്പോഴും കിടപ്പിലാണ്.
ഭക്ഷണത്തിൽ പുഴു, പരാതി നൽകി കട പൂട്ടിച്ചു; പിന്നാലെ യുവാവിനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ ഉടമ!
മലപ്പുറം: ഭക്ഷണം കഴിക്കുന്നതിനിടെ പുഴുവിനെ ലഭിച്ചത് ചോദ്യം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹോട്ടൽ ഉടമ കോടതിയിൽ. വളാഞ്ചേരി സ്വദേശി വി ജിഷാദിനെതിരെയാണ് ഉടമ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാർച്ച് 12 നാണ് കുടുംബത്തോടൊപ്പം കോട്ടക്കലിലെ സാങ്കോസ് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയത്. അവിടെനിന്നും ബ്രോസ്റ്റ് ഓർഡർ ചെയ്തു കഴിക്കുന്നതിനിടയിൽ പുഴുവിനെ കണ്ടു.
ഉടനെ റസ്റ്റോറന്റിലെ ജീവനക്കാരെ വിവരം അറിയിച്ചു. ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ കഴിക്കാം എന്നായിരുന്നു അവരുടെ മറുപടിയെന്ന് ജിഷാദ് പറയുന്നു. ഉടൻ തന്നെ കഴിച്ചതിന്റെ പണം നൽകി കഴിച്ച ഫുഡ് പാർസൽ ചെയ്ത് അവിടെ നിന്നും ഇറങ്ങി. വിവിധ വകുപ്പുകളിൽ പരാതിയും നൽകി എന്നും ജിഷാദ് പറയുന്നു. പിറ്റേദിവസം കോട്ടക്കൽ മുൻസിപ്പാലിറ്റി അവിടെ എത്തി ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. 7500 രൂപ പിഴയും ഈടാക്കുകയും ചെയ്തു.
ഗണപതിയുടെ മുഖവുമായി സാമ്യം, അസാധാരണ സാദൃശ്യവുമായി കുഞ്ഞ് ജനിച്ചു; ജീവിച്ചിരുന്നത് 20 മിനിറ്റ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam