ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധന; ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ കഞ്ചാവ് പിടികൂടി

Published : May 28, 2025, 02:41 PM IST
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധന; ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ കഞ്ചാവ് പിടികൂടി

Synopsis

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ നടന്ന പരിശോധനയിൽ 13.5 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി.  

തിരുവനന്തപുരം: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 13.5 കിലോഗ്രാം കഞ്ചാവുമായി 3 പേരെ പിടികൂടി. മുൻ കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, ഡി.എസ്.മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്‌, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും, ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപും പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി