ഇൻസ്റ്റഗ്രാമിലെ പെൺസുഹൃത്തിന് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നത് സെക്സ് റാക്കറ്റിലേക്ക്, ഒരാൾ കൂടി പിടിയിൽ

Published : Jun 03, 2025, 05:02 PM IST
ഇൻസ്റ്റഗ്രാമിലെ പെൺസുഹൃത്തിന് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നത് സെക്സ് റാക്കറ്റിലേക്ക്, ഒരാൾ കൂടി പിടിയിൽ

Synopsis

കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്തെ ഒരു ലോഡ്ജിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ടോടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

കോഴിക്കോട്: അസം സ്വദേശിയായ പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിന്റെ വലയിലെത്തിച്ച് ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അസമില്‍ നിന്നു തന്നെയുള്ള റാക്കീബുദ്ധീന്‍ അന്‍സാരിയെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫര്‍ഹാന്‍ അലി, അഖ്‌ലീമ ഖാത്തൂന്‍ എന്നീ അസം സ്വദേശികളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. 

അതേസമയം പ്രതികള്‍ക്ക് മലയാളികളായ ചിലരുടെ സഹായം ലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ യുവതികളെ ഇത്തരത്തില്‍ സംഘം കേരളത്തിലേക്ക് എത്തിച്ചിരുന്നതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫര്‍ഹാന്‍ അലിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മൂന്ന് മാസം മുന്‍പ് കേരളത്തില്‍ എത്തിച്ചത്. 15,000 രൂപ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം. എന്നാല്‍ കോഴിക്കോട്ട് എത്തിച്ച് പെണ്‍കുട്ടിയെ ലോഡ്ജില്‍ താമസിപ്പിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. 

ഇവിടെ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിച്ച തന്നെ നിരന്തരം പീഡനത്തിന് ഇരായക്കിയെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ
എറണാകുളം ബ്രോഡ്‌വേയിൽ തീപിടുത്തം; 12 കടകൾ കത്തിനശിച്ചു, തീയണക്കാൻ ശ്രമം തുടരുന്നു