ഇൻസ്റ്റ​ഗ്രാം പരിചയം; ഒമ്പതാംക്ലാസ് വിദ്യാർഥിനിയെയും കൂട്ടുകാരിയെയും കണ്ണൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Published : Aug 12, 2026, 03:20 PM IST
thiruvananthapuram pothencode pocso case

Synopsis

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്.

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി. കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്. പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 മണിയോടെയാണ് ഇയാൾ സ്ഥലംവിട്ടത്.

തിരികെ നാട്ടിലെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. ആദ്യത്തെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ വിവരവും പുറത്തറിഞ്ഞത്. പിന്നാലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തശേഷം കണ്ണൂരിലെത്തിയാണ് യുവാവിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്സോ കേസുകൾ തളിപ്പറമ്പ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നു പതിറ്റാണ്ടിന്‍റെ സൗഹൃദത്തിന് രണ്ടു മില്യൺ ലൈക്ക്; പ്രീഡിഗ്രി ബാച്ചിന്‍റെ ഒത്തുചേരൽ ചിത്രങ്ങൾ വൈറൽ
പട്ടാപ്പകൽ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവതി, സ്കൂട്ടറിൽ വലിച്ചിഴച്ചിട്ടും വിട്ടില്ല