രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം, കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു

Published : Oct 23, 2026, 10:30 AM IST
Rahul Gandhi

Synopsis

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കണ്ണൂരിൽ കേസെടുത്തു.

കണ്ണൂർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു. കണ്ണൂരിൽ ബിജെപി മേഖല പ്രസിഡന്റ്‌ കെ ശ്രീകാന്തിനെതിരെയാണ് കണ്ണൂർ ടൌൺ പൊലീസ് കേസ് എടുത്തത്. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിച്ചായിരുന്നു ശ്രീകാന്തിന്റെ പ്രസംഗം. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കവെയായിരുന്നു കെ. ശ്രീകാന്തിന്റെ വിവാദ പരാമർശം. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂട്ടറിൽ എത്തി 68കാരിയോട് വഴി ചോദിച്ചു, സംസാരിക്കുന്നതിനിടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു, സിസിടിവിയിൽ പതിഞ്ഞു, പ്രതി പിടിയിൽ
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തി, റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒൻപതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു