അന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ

Web Desk   | Asianet News
Published : Jun 05, 2021, 06:04 PM IST
അന്തർ സംസ്ഥാന ലഹരി കടത്തു സംഘം ആലപ്പുഴയിൽ പിടിയിൽ

Synopsis

എറണാകുളം- പെരുമ്പാവൂരിൽ നിന്നും ലോക്ക്ഡൗണ്‍ കാലത്തു വൻതോതിൽ ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരി പഥാർത്ഥങ്ങൾ ആലപ്പുഴ,ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ  കൊണ്ടുപോകും വഴി പിടിയിലായി

ആലപ്പുഴ  :ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും,ആലപ്പുഴ നോർത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

എറണാകുളം- പെരുമ്പാവൂരിൽ നിന്നും ലോക്ക്ഡൗണ്‍ കാലത്തു വൻതോതിൽ ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരി പഥാർത്ഥങ്ങൾ ആലപ്പുഴ,ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ  കൊണ്ടുപോകും വഴി കലവൂർ കാത്തുനിന്ന പോലീസ് അവരെ പിന്തുടരുകയും, ആലപ്പുഴ കൊമ്മാടി ഭാഗത്തുവെച്ചു സിനിമ സ്റ്റൈലിൽ പോലീസ് പിടികൂടുകയായിരുന്നു.

എറണാകുളം ഇടപ്പള്ളി സ്വദേശി പല്യറ്റിൽ മൊയ്‌ദീൻ മകൻ മുജീബ്,ആലുവ സ്വദേശി കുണ്ടിൽ വാസു മകൻ പ്രമോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരിൽ നിന്നും 1000 ത്തോളം ഹാൻസും, കൂളും പിടിച്ചെടുത്തു.വിപണിയിൽ 1.50 ലക്ഷത്തോളം വിലവരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !