മലയോര ഹൈവേയുടെ ഓരങ്ങളില്‍ വൃക്ഷത്തൈ നടീല്‍ പരിപാടി സംഘടിപ്പിച്ചു

By Web TeamFirst Published Jun 5, 2021, 3:29 PM IST
Highlights

മലയോര ഹൈവേക്ക് വേണ്ടി മരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലങ്ങളിലാണ് വൃക്ഷത്തൈ നട്ടത്.

പാലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡോ. ഖമറുദ്ദീന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ വൃക്ഷത്തൈ നടീല്‍ പരിപാടി സംഘടിപ്പിച്ചു. മലയോര ഹൈവേക്ക് വേണ്ടി മരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലങ്ങളിലാണ് വൃക്ഷത്തൈ നട്ടത്.

ശനിയാഴ്ച രാവിലെ 10ന് പാലോട് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ ജങ്ഷനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടി സ്വാമി സൂക്ഷ്മാനന്ദ (വര്‍ക്കല ശിവഗിരി മഠം) വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം കാര്യദര്‍ശി സ്വാമി ശിവ സ്വരൂപാനന്ദ, ജില്ല പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ്, ഗ്രാമപഞ്ചായത്തംഗം ഗീതാ പ്രിജി, ഫൗണ്ടേഷന്‍ സെക്രട്ടറി സാലി പാലോട്, വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദ് സുള്‍ഫി, സലീം പള്ളിവിള, ജി.ആര്‍. ഹരി, ഫൈസല്‍ (ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി), കിരണ്‍ പാങ്ങോട്, ആദര്‍ശ് പ്രതാപ്, എം. സമീര്‍, ശിവരാജന്‍, ജിജോ തോമസ്, അനില്‍ കുമാര്‍, ഹാഫിസ് മുഹമ്മദ്, ശ്രീകണ്ഠന്‍ നായര്‍, നജിം കൊച്ചുകലുങ്ക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

(ഫോട്ടോ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡോ. ഖമറുദ്ദീന്‍ ഫൗണ്ടേഷന്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ പരിപാടി സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്യുന്നു)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!