
ഹരിപ്പാട് : റോഡരികിലെ വയലിൽ ചത്തപശുക്കിടാവിനെ ചാക്കിലാക്കി തളളി. മുതുകുളം പാണ്ഡവർകാവ് റോഡിൽ പുളിയറ ജoഗ്ഷന് വടക്കുവശം വയലിലാണ് ഒൻപതു മാസത്തോളം പ്രായമുളള ചത്ത പശുക്കിടാവിനെ ഉപേക്ഷിച്ചത്. അഴുകി തുടങ്ങിയ കിടാവിനെ തെരുവുനായ കൂട്ടവും പക്ഷികളും വലിച്ചിഴക്കുകയാണ്. അഹനീയമായ ദുർഗന്ധം കാരണം ഇതുവഴി സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ താമസക്കാരും ചില്ലറ ദുരിതമല്ല അനുഭവിക്കുന്നത്.
പുഴുവരിക്കുന്ന അവശിഷ്ടങ്ങൾ വെളളത്തിൽ കലരുന്നത് പകർച്ചവ്യാധിക്കു കാരണമാകുമോയെന്ന ഭയവുമുണ്ട്. അടുത്തിടെയും ഇവിടെ ഇത്തരത്തിൽ മാലിന്യം തളളിയിരുന്നു. അന്ന് നാട്ടുകാർ മാലിന്യം കുഴിച്ചു മൂടുകയായിരുന്നു. സമീത്തു തന്നെയുളള കുമ്പളത്തു ഭാഗത്തും വയലിൽ തുടർച്ചയായി കക്കൂസ് മാലിന്യം തളളുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam