രഹസ്യ വിവരത്തെ തുടർന്ന് പരിശോധന: അടിമാലിയിൽ പത്ത് ലിറ്റർ ചാരായം പിടിച്ചു

By Web TeamFirst Published Jun 21, 2021, 4:39 PM IST
Highlights

നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക്   ലഭിച്ച  രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ മച്ചിപ്ലാവ് ചൂരക്കട്ടൻ കുടിയിൽ നിന്നും 10 ലിറ്റർ ചാരായം പിടികൂടി. 

അടിമാലി:  നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക്   ലഭിച്ച  രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ മച്ചിപ്ലാവ് ചൂരക്കട്ടൻ കുടിയിൽ നിന്നും 10 ലിറ്റർ ചാരായം പിടികൂടി. സംഭവത്തിൽ  കേസെടുത്തു.

 ചാരായം വിൽപ്പന നടത്തുന്നതിനായി വഴിയരികിൽ കാത്തുനിന്ന മന്നാങ്കണ്ടം വില്ലേജിൽ ചൂരക്കട്ടൻ കുടിയിൽ കാവുംപറമ്പിൽ വീട്ടിൽചാക്കോ മകൻജോർജ്ജ്  ഓടി രക്ഷപെട്ടു.  മുൻപ് കഞ്ചാവു കേസിലും പ്രതിയായിട്ടുള്ള ജോർജ്ജിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

 ലോക്ക് ഡൗണിനോടനുബന്ധിച്ച് ലിറ്ററിന് 1700 രൂപ നിരക്കിൽ മച്ചിപ്ലാവ് ഭാഗത്ത് വ്യാപകമായി ചാരായ വിൽപ്പന നടക്കുന്നതായി പരാതി ലഭിച്ചിരുന്നു. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിനോടൊപ്പം പ്രിവൻ്റീവ് ഓഫീസർമാരായ സതീഷ് ടിവി, വിനേഷ് സിഎസ്, സിഇഒമാരായ കെഎസ് മീരാൻ, മണികണ്ഠൻ ആർ, സന്തോഷ് തോമസ്, ഡ്രൈവർ നാസർ പിവി എന്നിവരും പങ്കെടുത്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!